'നന്ദിയുണ്ട് മാഷേ...' : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദന്  സിപിഎം അനുകൂല സൈബർ പേജുകളിൽ പരോക്ഷ വിമർശനം

അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു എന്നാണ് എം.വി ഗോവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

New Update
images(11)

കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സിപിഎം അനുകൂല സൈബർ പേജുകളിൽ പരോക്ഷ വിമർശനം.

Advertisment

'നന്ദിയുണ്ട് മാഷേ...' എന്നാണ് റെഡ് ആർമി ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അടിയന്തരാവസ്ഥക്കാലത്തെ സിപിഎം-ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. 


അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു എന്നാണ് എം.വി ഗോവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

ബിജെപി വോട്ട് ലഭിക്കാൻ വേണ്ടിയാണ് എം.വി ഗോവിന്ദൻ പഴയ ബന്ധം ഓർമിപ്പിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയും സിപിഐയും ഇത് തള്ളിപ്പറഞ്ഞിരുന്നു.

Advertisment