New Update
/sathyam/media/media_files/2025/06/23/images478-2025-06-23-19-30-14.jpg)
കണ്ണൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി തില്ലങ്കേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ.
Advertisment
പടക്കം പൊട്ടിച്ച കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് തന്നെ ഓഫീസിന്റെ മുൻവശം സിപിഎം പ്രവർത്തകർ വൃത്തിയാക്കിപ്പിച്ചു.
പടക്കത്തിന്റെ അവശിഷ്ടങ്ങൾ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ചിതറി കിടന്നിരുന്നു.
സിപിഎം പ്രവർത്തകരെത്തി ഓഫീസിന്റെ മുൻവശം വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നതും സമാധാനപരമായി കോൺഗ്രസ് പ്രവർത്തകർ പടക്കത്തിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us