New Update
/sathyam/media/media_files/2025/06/28/images627-2025-06-28-13-20-52.jpg)
കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരൻ ഹരിത്താണ് മരിച്ചത്.
Advertisment
നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടി ചികിത്സയിലായിരുന്നു.
പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us