റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിൽ വിയോജിപ്പില്ല. മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം: പി ജയരാജൻ

മന്ത്രിസഭാ യോഗത്തെ എതിർത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടണ്ട്.

New Update
p jayarajan

കണ്ണൂര്‍:  പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്ന് പി ജയരാജൻ .

Advertisment

മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല.കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി.

മന്ത്രിസഭാ യോഗത്തെ എതിർത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടണ്ട്.  താനും പാർട്ടി നേതൃത്വത്തിന്‍റെ  ഭാഗം തന്നെയാണ്, പുതിയ ഡിജിപിയുടെ നിയമനം, രക്തസാക്ഷി കുടുംബം ഉൾക്കൊള്ളുമോ എന്ന  ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല

Advertisment