കണ്ണൂരിൽ ബോംബാക്രമണത്തെ അതിജീവിച്ച ഡോ. അസ്‌ന വിവാഹിതയായി. വരൻ ആലക്കോട് സ്വദേശി നിഖിൽ. ആശംസകൾ നേർന്ന് കെപിസിസി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കൾ

2000 സെപ്റ്റംബർ 27-ന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷം ബോംബേറിൽ കലാശിക്കുകയായിരുന്നു. ആറ് വയസുകാരി അസ്നയുടെ കാൽ ബോംബാക്രമണത്തിൽ തകർന്നു.

New Update
images(873)

കണ്ണൂർ : രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ഡോ. അസ്ന വിവാഹിതയായി. 

Advertisment

ആലക്കോട് സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലാണ് വരൻ. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. 


ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.


2000 സെപ്റ്റംബർ 27-ന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷം ബോംബേറിൽ കലാശിക്കുകയായിരുന്നു. ആറ് വയസുകാരി അസ്നയുടെ കാൽ ബോംബാക്രമണത്തിൽ തകർന്നു.

കൃത്രിമ കാൽ വച്ച ജീവിതത്തോടെ പഠനത്തിലൂടെ പൊരുതിയ അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് പൂർത്തിയാക്കി. നിലവിൽ വടകരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അസ്ന. 

Advertisment