കണ്ണൂരിൽ കാറിൽ എം‍ഡിഎംഎ കടത്തുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ. അറസ്റ്റിലായ പ്രതി കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ

അറസ്റ്റിനുന പിന്നാലെ ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.

New Update
images(915)

കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.

Advertisment

ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 


ബം​ഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എം‍ഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്. അറസ്റ്റിനുന പിന്നാലെ ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.


ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. 

കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.

Advertisment