സ്വർണ്ണകുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയവ വഴിപാടായി സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

5.45 ഓടെ ക്ഷേത്രത്തിലെത്തിയ അമിത്ഷായെയും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനേയും ക്ഷേത്ര അധികാരികളും ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എപി ഗംഗാധരൻ, അജികുമാർ കരിയിൽ എന്നിവരും ചേർന്ന് സ്വീകരിച്ചു. 

New Update
images(10)

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. 

Advertisment

ശനിയാഴ്ച്ച വൈകുന്നേരം 4.30ഓടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. 


ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദൻ മാസ്റ്റർ, ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി മുൻ ജില്ലാ പ്രസിഡണ്ടുമാരായ പി സത്യപ്രകാശൻ മാസ്റ്റർ, എൻ. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ വിവി ചന്ദ്രൻ, അഡ്വ. വി. രത്നാകരൻ, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജുഏളക്കുഴി അടക്കമുളള നേതാക്കൾ ചേർന്ന് സ്വീകരിച്ചു. 

തുടർന്ന് കാർ മാർഗ്ഗം 5.45 ഓടെ ക്ഷേത്രത്തിലെത്തിയ അമിത്ഷായെയും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനേയും ക്ഷേത്ര അധികാരികളും ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എപി ഗംഗാധരൻ, അജികുമാർ കരിയിൽ എന്നിവരും ചേർന്ന് സ്വീകരിച്ചു. 

ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാജരാജേശ്വരനെ വണങ്ങി സ്വർണ്ണകുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ വഴിപാടുകൾ നടത്തി 6.45 വിമാനത്താവളത്തിലേക്ക് മടങ്ങി. രാത്രി 7.15 ഓടെ ഡൽഹിയിലേക്ക് യാത്ര തിരിച്ചു.

Advertisment