New Update
/sathyam/media/media_files/2025/07/14/images1085-2025-07-14-18-08-06.jpg)
കണ്ണൂര്‍ : കണ്ണൂരില്‍ കോണ്‍ഗ്രസ് സമര സംഗമ പരിപാടിയില്‍ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. കെപിസിസി ആഹ്വാനപ്രകാരം കണ്ണൂര്‍ ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള്‍ പ്രതിഷേധിച്ചത്.
Advertisment
പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.
പരിപാടിയുടെ പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കെപിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാകളൊക്കെ സംഗമ നഗരയിലേക്ക് കടന്നു വരുമ്പോള്‍ കണ്ണൂരിലൊന്നേ നേതാവുള്ളുവെന്നും അത് സുധാകരനാണെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യം വിളികളുയര്‍ന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us