New Update
/sathyam/media/media_files/2025/06/01/DkigyOo7cY5PbEBYPbRZ.jpg)
കണ്ണൂർ: സിപിഎം യുവനേതാക്കൾക്കെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
Advertisment
സ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്ന കഴുകന്‍ കണ്ണുള്ള നേതാക്കളാണ് സിപിഎമ്മിനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് വന്നത്.
റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും കണ്ണൂരിൽ നടന്ന യൂത്ത് കോൺ​ഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us