/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. കണ്ണൂർ ജയിൽ ഭരിക്കുന്നത് കുറ്റവാളികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
'ടാർസൺ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് ഗോവിന്ദച്ചാമി പിടിയിലായത്. ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിക്ക് സഹായം കിട്ടി.
ടി.പി വധക്കേസ് പ്രതികൾക്ക് എല്ലാ സഹായവും ലഭിക്കുന്നു. സർക്കാരിനെ പ്രിയപ്പെട്ടവർ ആയതുകൊണ്ട് ഇവർക്ക് എല്ലാ സഹായവും ലഭിക്കുന്നു.
ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ട ആളാണെന്ന് ഇപ്പോൾ വ്യക്തമായി'..സതീശന്‍ പറഞ്ഞു.
ഇന്ന് പുലർച്ചെ ഒന്നേകാലോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് പിടികൂടിയത്.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്.
അതേസമയം,കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ്ഗോവിന്ദച്ചാമി ജയിൽചാടിയത്.മതിൽ ചാടുന്നതിന് ശരീരഭാരംകുറച്ചു.ജയിൽചാട്ടത്തിനുള്ള ആയുധങ്ങളും നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു.അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രിൽ ആദ്യം കട്ടുചെയ്തു.
ഇതിനായി ഗ്രിൽ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചെന്നും പൊലീസ് പറയുന്നു.ഉണക്കാനിട്ടിരുന്ന തുണി ഉപയോഗിച്ചാണ്ഏഴരമീറ്റർ ഉയരമുള്ള മതിൽ ചാടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us