കണ്ണൂര്‍: ജയിലില്‍ ചാടി മണിക്കൂറുകള്‍ക്കം പൊലീസിന്റെ പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജയിലില്‍ നിന്നും തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മറ്റാൻ തീരുമാനമായി.
രണ്ട് ദിവസത്തിനകം ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. അതീവസുരക്ഷയുള്ള ജയില്‍ എന്ന നിലയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നത്.
നിലവില്‍ കണ്ണൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിക്ക് എതിരെ ജയിലില്‍ നിന്നും രക്ഷപ്പെട്ട കുറ്റത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി ഇന്ന് വീണ്ടും കണ്ണൂര്‍ ജയിലില്‍ എത്തിക്കും. ഇവിടെ വച്ച് ജയില്‍ അധികൃതരുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളും ബാക്കിയുണ്ട്.
ഇവയുള്‍പ്പെടെ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം കോടതിയുടെ അനുമതിയോടെ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റാനാണ് നീക്കം.