'കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല'. ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയുകയാണ്. എം.വി ഗോവിന്ദനു മറുപടിയുമായി തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധത്തിൽ കേക്കും ലഡുവുമായി ഇനി ആരും വരേണ്ടതില്ല എന്ന മുദ്രവാക്യത്തോട് 'കേക്കും ലഡുവുമായി എന്റടുത്തേക്ക് ആരും വന്നിട്ടില്ല' എന്നാണ് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് പ്രതികരിച്ചത്. 

New Update
Joseph Pamplany

തലശ്ശേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം സഭ രാഷ്ട്രീയമായല്ല ഒരു ഭരണഘടനാ പ്രശ്‌നമായിട്ടാണ് താൻ കാണുന്നതെന്ന് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 

Advertisment

സംഘപരിവാർ നേതൃത്വത്തോട് ചർച്ച നടത്തിയ സഭ പുനർവിചിന്തനം നടത്തണമെന്ന സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദത്തോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ പക്കാ രാഷ്ട്രീയം പറയുകയാണെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

Advertisment