കൊടി സുനിയുടെ മദ്യസേവ. ടിപി കേസ് പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കും

കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി

New Update
1001146165

കണ്ണൂർ: ടി.പി കേസ് പ്രതികൾ മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി പൊലീസ്.

Advertisment

പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കും. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. 

കൊടി സുനിയുടെ മദ്യപാനത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി.

കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

 തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടി സുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം.

മദ്യസേവക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കൊടി സുനിയുടെ പരോൾ റദ്ദാക്കിയിരുന്നു.

ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ റദ്ദാക്കിയതോടെ സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.

Advertisment