കണ്ണൂർ: കൊടി സുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ വകുപ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. തലശ്ശേരി സെഷൻസ് കോടതിയിലാണ് ജയിൽ വകുപ്പ് അപേക്ഷ നൽകിയത്.
മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കാണ് തവനൂരിൽ നിന്ന് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയിരുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നതിന് ശേഷം കൊടി സുനിക്ക് നേരെ കോടതി പരിസരത്തെ മദ്യപാനമുൾപ്പടെ നിരവധി ആരോപണങ്ങളാണ് നിരന്തരമായി ഉയർന്നുവരുന്നത്.