മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം. ചികിത്സയിലായിരുന്ന ആണ്‍കുട്ടി മരിച്ചു

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

New Update
images(1767)

കണ്ണൂര്‍: പരിയാരം ശ്രീസ്ഥയില്‍ രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. 

Advertisment

ധനേഷ്-ധനജ ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്ണ(6)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു ഞായറാഴ്ച്ച പുലര്‍ച്ചെ അന്ത്യം.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് ധനജ മക്കളുമായി ജീവനൊടുക്കാന്‍ ശ്രമിച്ചത്. രണ്ട് മക്കളുമായി ധനജ കിണറിലേക്ക് ചാടുകയായിരുന്നു.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

യുവതിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കി എന്ന ആരോപണത്തിലാണ് ഭര്‍തൃമാതാവിനെതിരെ കേസെടുത്തത്. ധനജയ്ക്ക് മകന്റെ ഭാര്യയെന്ന പരിഗണന പോലും നല്‍കിയിരുന്നില്ലെന്നാണ് ശ്യാമളയ്ക്ക് എതിരായ ആക്ഷേപം.

Advertisment