കണ്ണൂർ ഇരിട്ടിയിൽ വീടിന്റെ അടുക്കളയിൽ രാജവെമ്പാല

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകരെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.

New Update
images (1280 x 960 px)(66)

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വീടിന്റെ അടുക്കളയിൽ രാജവെമ്പാല. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടിൽ അടുക്കളയിലെ ബെർത്തിന്റെ താഴെ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. 

Advertisment

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ ചേർന്ന് പിടികൂടി വനത്തിൽ വിട്ടു.

Advertisment