പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. കവർച്ച നടത്തിയത് ബൈക്കിൽ എത്തിയ സംഘം. പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓരോ ദിവസത്തെയും കളക്ഷന്‍ വീട്ടില്‍ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രാമകൃഷ്ണന്റെ പതിവ്. ഇത് മുന്‍കൂട്ടി അറിഞ്ഞ സംഘമാണ് കവര്‍ച്ച നടത്തിയത്.

New Update
images (1280 x 960 px)(83)

കണ്ണൂർ: പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ സംഘമാണ് അക്രമിച്ച് പണം തട്ടിയത്. 

Advertisment

പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.


ഓരോ ദിവസത്തെയും കളക്ഷന്‍ വീട്ടില്‍ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രാമകൃഷ്ണന്റെ പതിവ്. 


ഇത് മുന്‍കൂട്ടി അറിഞ്ഞ സംഘമാണ് കവര്‍ച്ച നടത്തിയത്. കളക്ഷനുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം രാമകൃഷ്ണനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത ഒടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മര്‍ദിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment