ബിനാമി കമ്പനി രൂപീകരിച്ച് കോടികൾ തട്ടി. പരാതി നല്‍കിട്ടും വിജിലന്‍സ് കേസെടുത്തില്ല.പി.പി ദിവ്യക്കതിരെ ഹൈക്കോടതിയിൽ ഹർജി

വഴിവിട്ട് ജില്ലാപഞ്ചായത്തിന്‍റെ 12കോടിയിലധികം രൂപയുടെ പദ്ധതികളാണ് വഴിവിട്ട് ഈ ബിനാമി കമ്പനിക്ക് നല്‍കിയത്

New Update
P P Divya

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരെ ഹൈക്കോടതിയിൽ ഹരജി.

Advertisment

കെഎസ്‍യു നേതാവ് ഷമ്മാസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ബിനാമി കമ്പനി വഴി കോടികൾ തട്ടിയെന്ന് ഹരജിയിൽ പറയുന്നു. 

വിഷയത്തിൽ നിലപാട് തേടി ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു.

ജില്ലാ പഞ്ചായത്തിന്‍റെ വിവിധ പദ്ധതികള്‍ ബിനാമി കമ്പനി രൂപീകരിച്ച് അതിന് നല്‍കി കോടികൾ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

വഴിവിട്ട് ജില്ലാപഞ്ചായത്തിന്‍റെ 12കോടിയിലധികം രൂപയുടെ പദ്ധതികളാണ് വഴിവിട്ട് ഈ ബിനാമി കമ്പനിക്ക് നല്‍കിയത്.

ഇക്കാര്യങ്ങള്‍ കണക്കുകള്‍ സഹിതം ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയുന്നു. ആറ് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കോടതി ഇടപെട്ട് കേസില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഹരജി പരിഗണിച്ച കോടതി നിലപാട് തേടി വിജിലന്‍സിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Advertisment