New Update
/sathyam/media/media_files/2025/08/21/1001187776-2025-08-21-12-52-32.jpg)
കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലുകലിൽ പ്രതികരിച്ച് സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ.
Advertisment
രാഹുലിനെതിരെയുള്ള വെളിപ്പെടുത്തൽ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു.
സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാവുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നും ശൈലജ പറഞ്ഞു.
പരാതികളെല്ലാം അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും വടകര തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്ന സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടായിരുന്നെനും കെ.കെ ശൈലജ പറഞ്ഞു.
രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടെന്നും ശൈലജ കൂട്ടിച്ചേർത്തു.