/sathyam/media/media_files/Ds2Ulp8G01uQFt8LUKZn.jpg)
കണ്ണൂര്‍: എ ഡി എം നവീന്‍ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടെന്നും ആയതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
പുനരന്വേഷണം എന്ന ആവശ്യത്തെ കഴിഞ്ഞദിവസം പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു.
കേസില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടന്നും പുനരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.
കേസ് വൈകിപ്പിക്കാനുള്ള മനപ്പൂര്‍വമായ ശ്രമമാണ് കുടുംബം നടത്തുന്നതെന്നും പുനരന്വേഷണം എന്ന ആവശ്യം തള്ളിക്കളയണമെന്നുമായിരുന്നു കഴിഞ്ഞദിവസം കോടതിയില്‍ പി പി ദിവ്യയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
നേരത്തെ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് കുടുംബം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.