കണ്ണൂർ കല്യാട് മോഷണ കേസ്. മോഷണം നടന്ന വീട്ടിലെ മകന്റ ഭാര്യയെ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരാൾ പിടിയിൽ

കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 

New Update
images (1280 x 960 px)(280)

കണ്ണൂർ: കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മകൻ്റെ ഭാര്യയെ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

Advertisment

കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിനുള്ളിലാണ് ഹുൻസൂർ സ്വദേശിയായ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 


വെള്ളിയാഴ്ചയാണ് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും സുമതയുടെ വീട്ടിൽ നിന്നും മോഷണം പോയത്. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 


സുമതയും മറ്റൊരു മകൻ സൂരജും ചെങ്കൽ ക്വാറിയിൽ ജോലിക്കായി പോയിരുന്നു. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദർശിതയും മകളും വീടും പൂട്ടി കർണാടകയിലേക്ക് പോയത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർശിതയെ ലഭ്യമായിരുന്നില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 

Advertisment