New Update
/sathyam/media/media_files/2025/08/29/1001207406-2025-08-29-10-26-16.jpg)
കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്.
Advertisment
വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന ഡെക്കറേഷന്‍ ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
തെറിച്ചു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.