സെല്ലില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരന്‍ കൈയ്യോടെ പിടിയില്‍. കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

അക്ഷയുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടിരുന്നു

New Update
1001207507

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നാണ് ഫോൺ പിടികൂടിയത്.ആറ് മൊബൈൽ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലിൽ നിന്ന് പിടികൂടിയത് .

Advertisment

ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്.

ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കഴിഞ്ഞദിവസം ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നൽകുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയിലായിരുന്നു.പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്.

മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി.

കനേരത്തെ നിർദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നൽകുകയെന്നും അക്ഷയ് മൊഴി നൽകിയിരുന്നു.

അക്ഷയുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലേക്ക് മൊബൈലും ലഹരി ഉൽപന്നങ്ങളും എറിഞ്ഞു നൽകുന്ന റാക്കറ്റിനെ കുറിച്ച് അക്ഷയ് പൊലീസിന് മൊഴി നൽകിയത്.

Advertisment