പഴയകാലത്ത് കെ. സുധാകരന്റെ ബാച്ചിൽപ്പെട്ടയാളാണ് കണ്ണൂർ സ്‌ഫോടനത്തിൽ പ്രതിയായ അനൂപ്. ഇപ്പോൾ ആ ബന്ധം തുടരുന്നുണ്ടോ എന്നറിയില്ല. രാഷ്ട്രീയമായ ഉദ്ദേശം കൊണ്ടാണെന്ന ഫോക്കസ് ഇല്ലാതെ അന്വേഷണം നടത്തണം : എം.വി ഗോവിന്ദൻ

ഇതിന് മുമ്പ് 2016-ൽ ഇയാൾ പൊടിക്കുണ്ടിൽ ഇതേ രൂപത്തിൽ വാടകക്ക് എടുത്ത കെട്ടിടത്തിൽ നടന്ന അപകടം എല്ലാവർക്കും ഓർമയുള്ളതാണ് ഗോവിന്ദൻ കൂട്ടിച്ചേർത്തു.

New Update
m v govindan 22

കണ്ണൂർ: പഴയകാലത്ത് കെ. സുധാകരന്റെ ബാച്ചിൽപ്പെട്ടയാളാണ് കണ്ണൂർ സ്‌ഫോടനത്തിൽ പ്രതിയായ അനൂപ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 

Advertisment

ഇപ്പോൾ ആ ബന്ധം തുടരുന്നുണ്ടോ എന്നറിയില്ലെന്നും രാഷ്ട്രീയമായ ഉദ്ദേശം കൊണ്ടാണെന്ന ഫോക്കസ് ഇല്ലാതെ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. 


ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളാണ് പൊട്ടിത്തെറിച്ചത്. ഇതിൽ സമഗ്ര അന്വേഷണം നടക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. തൊട്ടപ്പുറത്തുള്ള വീട്ടുകാർക്ക് പോലും ഈ വീട്ടിൽ എന്താണ് നടക്കുന്നത് എന്നറിയില്ല. 


ഇതിന് മുമ്പ് 2016-ൽ ഇയാൾ പൊടിക്കുണ്ടിൽ ഇതേ രൂപത്തിൽ വാടകക്ക് എടുത്ത കെട്ടിടത്തിൽ നടന്ന അപകടം എല്ലാവർക്കും ഓർമയുള്ളതാണ് ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സ്ഫോടനം നടന്ന രണ്ടു വീട്ടിലും വലിയ നാശനഷ്ടമുണ്ടായെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. 

Advertisment