/sathyam/media/media_files/2025/09/04/mam-2025-09-04-22-54-44.jpeg)
കണ്ണൂർ : തെരുവിൽ കഴിയുന്ന അശരണർക്കായി ഉത്രാടം നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി ഗാന്ധിസ്മൃതി കുവൈത്ത്. കണ്ണൂർ സിറ്റിയിൽ നടന്ന ഈ കാരുണ്യ പ്രവർത്തനം നിരവധി പേർക്ക് ഓണാഘോഷത്തിൻ്റെ സന്തോഷം പകർന്നു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രമുഖ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ ഓണവിരുന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ, ഗാന്ധിയൻ ദർശനങ്ങൾ ജീവിത സന്ദേശമാക്കണമെന്നും സകല ജീവജാലങ്ങളെയും സ്നേഹിക്കണമെന്നുമുള്ള സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകാൻ ഗാന്ധിസ്മൃതി കുവൈത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഗാന്ധിസ്മൃതി കുവൈത്ത് പ്രസിഡൻ്റ് പ്രജോത് ഉണ്ണി, ഉപദേശക സമിതി അംഗം സുധീർ മൊട്ടമ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടാതെ, സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഈ ഉദ്യമം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങായി മാറാനുള്ള ഗാന്ധിസ്മൃതിയുടെ പ്രതിബദ്ധതയുടെ നേർസാക്ഷ്യമായി.