കണ്ണൂര്‍ ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന.

New Update
6r66

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കല്‍ സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. 

Advertisment


അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരി വില്‍പ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോള്‍ മയക്കുമരുന്ന് ടോയ്ലെറ്റില്‍ ഇട്ട് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു. 


വെള്ളിയാഴ്ച അഞ്ച് മണിയോടെ കോട്ടേഴ്‌സില്‍ എത്തിയ പൊലീസ് സംഘം വാതിലില്‍ മുട്ടിയെങ്കിലും പ്രതികള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. 



പൊലീസിനെ കണ്ടതോടെ പ്രതികള്‍ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ സംയോജിത ഇടപെടല്‍ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യില്‍ നിന്ന് പിടികൂടാന്‍ സാധിച്ചു.


 ഒരുപാട് കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന കോട്ടേഴ്‌സില്‍ ഇത്തരത്തിലുള്ള ലഹരി വില്പന നാട്ടുകാര്‍ക്ക് വളരെ ആശങ്കയാണ് ഉയര്‍ത്തുന്നത്. ലഹരിക്കെതിരെയും ലഹരി വില്പനക്കാര്‍ക്ക് എതിരെയും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment