/sathyam/media/media_files/ugpljnldcENVhsJfoNEb.jpg)
ക​​ണ്ണൂ​​ർ: സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​കാ​​​ര​​​ൻ കോ​​ള​​യാ​​ട് സ്വ​​ദേ​​ശി ക​​രു​​ണാ​​ക​​ര​​നെ സ​​ഹ​​ത​​ട​​വു​​കാ​​ര​​ൻ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ സംഭവത്തിൽ സഹതടവുകാരനെ അറസ്റ്റുചെയ്യാൻ അനുമതി തേടി പൊലീസ്.
ക​​രു​​ണാ​​ക​​ര​​ൻ സ്ഥി​​ര​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന വാ​​ക്കി​​ങ് സ്റ്റി​​ക്ക് ചോ​​ര​​പു​​ര​​ണ്ട നി​​ല​​യി​​ൽ പ​​ത്താം ബ്ലോ​​ക്കി​​ലെ സെ​​ല്ലി​​ന് പു​​റ​​ത്തു​​നി​​ന്ന് ക​​ണ്ടെ​​ത്തി. ഇ​​രു​​വ​​രും ത​​മ്മി​​ൽ സ്ഥി​​ര​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​കാ​​റു​​ണ്ടെ​​ന്ന് പൊ​​ലീ​​സി​​ന് വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. സ​​ഹ​​ത​​ട​​വു​​കാ​​ര​​ൻ ഈ ​​വ​​ടി ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ച്ച​​താ​​യാ​​ണ് ക​​രു​​തു​​ന്ന​​ത്. വ്യ​​ക്തി​​വൈ​​രാ​​ഗ്യ​​ത്തെ തു​​ട​​ർ​​ന്നാ​​വ​​ണം കൊ​​ല​​പാ​​ത​​ക​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് പൊ​​ലീ​​സ്.
ക​​രു​​ണാ​​ക​​ര​​ന്റെ വാ​​ക്കി​​ങ് സ്റ്റി​​ക്ക് മ​​റ്റാ​​രെ​​ങ്കി​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന് ക​​ണ്ടെ​​ത്താ​​ൻ ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ​പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്യാ​​നാ​​യി പാ​​ല​​ക്കാ​​ട് മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us