കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നം. ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നല്‍കിയത്.
കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞ്. മെഡിക്കല്‍ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തു.