കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. കക്കാട് സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു.
സന്ദര്‍ശന പാസെടുക്കാതെ ഉള്ളില്‍ കയറാന്‍ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. അത്യാഹിതവിഭാഗത്തില്‍ ജോലി ചെയ്യുന്ന മയ്യില്‍ സ്വദേശി പവനനാണ് മര്‍ദനമേറ്റത്.
തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും എതിരായ അക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്.