New Update
/sathyam/media/media_files/2025/01/23/7xCFBZNcGt5hy6YqIvGK.jpg)
കണ്ണൂര്‍: കൈക്കൂലി കേസില്‍ മുന്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. തളിപ്പറമ്പിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസറായിരുന്ന എം. പി. രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
Advertisment
2011ല്‍ സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാധാകൃഷ്ണന്‍ പിടിയിലായത്.
കൈക്കൂലിയായി ആവശ്യപ്പെട്ട ഇരുപത്തയ്യായിരത്തില്‍ ആദ്യ ഗഡു കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. കഠിന തടവിനൊപ്പം അന്‍പതിനായിരം രൂപ പിഴയൊടുക്കാനും വിജിലന്‍സ് കോടതി വിധിച്ചു.