കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു. കണ്ണൂര്‍ തളാപ്പിലാണ് സംഭവം നടന്നത്.
തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് മോശം പോയത്. 12 പവന്‍ സ്വര്‍ണ്ണ നാണയവും രണ്ട് പവന്റെ സ്വര്‍ണമാലയും 88,000 രൂപയും മോഷണം പോയി.
അടച്ചിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകന്‍ നാദിറാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു.
മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു വീടിന്റെ എല്ലാ മുറികളും ഉണ്ടായിരുന്നത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.