കണ്ണൂര്‍ കൊട്ടിയൂരില്‍ കാറപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു

കണ്ണൂര്‍ കൊട്ടിയൂരില്‍ കാറപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. 

New Update
car accident 1112

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ കാറപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. 

Advertisment

പുല്‍പ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവര്‍ക്കാണ് പരിക്ക്. പേരാവൂരില്‍ നിന്ന് പുല്‍പ്പളളിയിലേക്കുളള യാത്രക്കിടെ നിയന്ത്രണം വിട്ട് ഓഫീസിന്റെ ഗേറ്റ് തകര്‍ത്ത കാര്‍ കിണറിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. 


നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Advertisment