കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍. ഇതുവരെ 43.80 ലക്ഷം രൂപയുടെ ലാഭം.  കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഡ്രൈവിങ് പഠിക്കാന്‍ ആകുന്നുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെ എസ് ആര്‍ ടി സി കുട്ടനാട് ബാക്ക് വാട്ടര്‍ സഫാരി ആരംഭിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കുട്ടനാട്ടും പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k b ganeshkumar

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍ എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. ഇതുവരെ 43.80 ലക്ഷം രൂപയുടെ ലാഭം ആണുണ്ടായത്. കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഡ്രൈവിങ് പഠിക്കാന്‍ ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

20 സ്ഥലങ്ങളിലാണ് കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ തീരുമാനിച്ചത്. ഇത്ര സ്ഥലങ്ങളില്‍ പൂര്‍ണമായി ആരംഭിച്ചിട്ടില്ല. അപ്പോള്‍ തന്നെ ഇത്ര വരുമാനം ലഭിച്ചു. വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കെ എസ് ആര്‍ ടി സി കുട്ടനാട് ബാക്ക് വാട്ടര്‍ സഫാരി ആരംഭിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കുട്ടനാട്ടും പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. 


കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കും. വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണം സജ്ജീകരിക്കും. പദ്ധതിയെ ആകര്‍ഷകമായി മാറ്റും. 


ഓട്ടോകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം കൊടുക്കണ്ട എന്ന സ്റ്റിക്കര്‍ ഒട്ടിക്കണമെന്ന തീരുമാനം പിന്‍വലിച്ചു. എന്നാല്‍, ഓട്ടോകളില്‍ ഫെയര്‍ സ്റ്റേജ് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.