New Update
/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ലോഡ്ജില്‍ നിന്ന് മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുദീപ് എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
താണയ്ക്കടുത്തുളള ലോഡ്ജില്‍ മയക്കുമരുന്ന് വില്‍പ്പനക്കിടെയാണ് അറസ്റ്റ്. 4 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നേരത്തെയും ലഹരിക്കേസുകളില്‍ പ്രതികളാണ് അനാമികയും നിഹാദും.
ഗായികയായ അനാമിക വേദികളില്‍ സജീവമായിരുന്നു. നാല് വര്‍ഷം മുമ്പാണ് ലഹരിക്കടത്ത് സംഘത്തില്‍പ്പെട്ടത്. നേരത്തെ കാപ്പ കേസില്‍ പ്രതിയായ നിഹാദ് ഇവരെ മയക്കുമരുന്ന് ക്യാരിയറായി ഉപയോഗിക്കുകയാണെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us