നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവം. പാലത്തായി പീഡനക്കേസില്‍ വിധി ഇന്ന്

2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.

New Update
1001403124

കണ്ണൂര്‍: പ്രമാദമായ പാലത്തായി പീഡനക്കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയും.

Advertisment

 ബിജെപി നേതാവ് കടവത്തൂരെ കെ. പദ്മരാജൻ ആണ് കേസിലെ പ്രതി.

 നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം നടക്കുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു.

ഒടുവിൽ 2021 ൽ ഡിവൈ എസ് പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.

2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.

 പരാതി കിട്ടിയ അന്ന് മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ഉയർന്നിരുന്നു.

Advertisment