New Update
/sathyam/media/media_files/qBCeGWamiQ0cdNdPh9H6.jpg)
കണ്ണൂർ: കനത്ത മഴ തുടരുന്ന കണ്ണൂരിൽ കാർ വെള്ളത്തിൽ മുങ്ങി. മട്ടന്നൂർ കൊട്ടാരം പെരിയത്താണ് സംഭവം. കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്.
Advertisment
വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയ കാറാണ് അപകടത്തിൽ പെട്ടത്. അതിനിടെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം ഉണ്ടായി.
റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്.
കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ദേശീയപാതയിലടക്കം വെള്ളം കയറിയത് ഗതാഗതക്കുരുക്കിനും കാരണമായി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us