New Update
/sathyam/media/media_files/JKCrk8ACQUI8ArSJhoPX.jpg)
കണ്ണൂർ: കടവത്തൂർ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ 20 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
Advertisment
പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിലാണ് +2 വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ടാണ് അജ്‌മൽ എന്ന വിദ്യാർഥിയെ സീനിയർ വിദ്യാർഥികളായ 20 പേർ പിന്തുടർന്ന് മർദിച്ചത്.
പരിക്കേറ്റ അജ്‌മൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ച വൈകിട്ട് 4.30ന് സ്‌കൂൾ പരിസരത്തെ വഴിയിൽ വെച്ചാണ് സംഭവം.
ഇതേ സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കഴുത്തിനും കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റ അജ്‌മല്‍ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us