/sathyam/media/media_files/2025/10/12/kumari_12oct25-2025-10-12-15-53-17.webp)
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ട​യി​ൽ രോ​ഗി മ​രി​ച്ചു.
നെ​യ്യാ​റി​ൻ​ക​ര ആ​റാ​ലു മു​ട് സ്വ​ദേ​ശി കു​മാ​രി (56) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. വൃ​ക്ക​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ​ത്.
മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​മാ​രി​യു​ടെ മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.