Advertisment

ഇനി പി വി അന്‍വറിന് പിന്തുണയില്ല; അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും നടപടി ഉണ്ടായി, അതിന് ശേഷവും പിന്തുണ നല്‍കാനാവില്ലെന്നാണ് കാരാട്ട് റസാഖ്

മുഖ്യന്ത്രിയുടെ അഭിമുഖ വിവാദം പി ആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

New Update
കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു; റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം

കോഴിക്കോട്: പി ശശിക്കെതിരെ ആരോപണമുന്നയിച്ചത് പി വി അന്‍വറിന് വേണ്ടിയാണെന്ന് കാരാട്ട് റസാഖ്.

Advertisment

പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും നടപടി ഉണ്ടായി. അതിന് ശേഷവും ഇനി അദ്ദേഹത്തിന് പിന്തുണ നല്‍കാനാവില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ പി വി അന്‍വറിന് ആവില്ലെന്നാണ് കരുതുന്നത്. അദ്ദേഹം മുസ്ലിമായതു കൊണ്ട് വര്‍ഗീയവാദി എന്ന കാഴ്ച്ചപ്പാട് ശരിയല്ല. മറ്റ് മതക്കാരെ അധിഷേപിക്കുന്നവരാണ് വര്‍ഗീയവാദികള്‍. അന്‍വര്‍ അങ്ങിനെയല്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ. താന്‍ സിപിഐഎം സഹയാത്രികനാണ്. മുഖ്യന്ത്രിയുടെ അഭിമുഖ വിവാദം പി ആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

 

Advertisment