New Update
/sathyam/media/media_files/2024/12/13/jOQXjJipQxAPjexxEeYh.jpg)
കോട്ടയം: മൂന്നാം നിലയിലേക്ക് റാംപ് നിര്‍മിച്ചിട്ടില്ലെന്നതിനാല്‍ സ്‌കൂള്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയില്‍ അനുകൂല നടപടി സ്വീകരിക്കാന്‍ മീനച്ചില്‍ താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി.
Advertisment
മരങ്ങാട്ടുപിള്ളി സെയിന്റ് തോമസ് ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഞാറക്കാട്ടിലാണ് അദാലത്തില്‍ പരാതി നല്‍കിയത്.
ആദ്യ രണ്ടു നിലകളിലേക്കും റാംപ് ഉണ്ടെങ്കിലും മൂന്നാം നിലയിലേക്ക് ഇല്ല. അവിടെ ക്ലാസ് നടക്കുന്നില്ലെന്നതടക്കം കാണിച്ച് പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടു നിലകളില്‍ മാത്രമേ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നതു പരിഗണിച്ച് അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us