പാലക്കാട് പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം. കര്‍ണാടക സ്വദേശി പിടിയില്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍ കയറി കേരളത്തിലെത്തി മോഷണം

പാലക്കാട് പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയില്‍.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
robbery

പാലക്കാട്: പാലക്കാട് പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി മുഹസിന്‍ മുബാറക്ക് ആണ് പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍ കയറി കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയാണ് വലയിലായത്.

Advertisment

ഇക്കഴിഞ്ഞ ഡിസംബറില്‍ പാലക്കാട് മഞ്ഞക്കുളം പള്ളിയില്‍ നടന്ന മോഷണ കേസിലാണ് മുഹസിന്‍ മുബാറക്ക് അറസ്റ്റിലായത്. എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടിയത്. 


സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ട്രെയിനില്‍ കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയെ വെള്ളിയാഴ്ച തന്നെ വലവിരിച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.

 

Advertisment