കേരളം തമിഴ്നാട് ജനതയ്ക്കൊപ്പം: കരൂർ ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്ത് സ്റ്റാലിന് കത്ത് അയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അപ്രതീക്ഷിതമായുണ്ടായ മരണങ്ങളിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു

New Update
pinarayi

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40  പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അുശോചനം രേഖപ്പെടുത്തി.

Advertisment

റാലിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

അപ്രതീക്ഷിതമായുണ്ടായ മരണങ്ങളിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

 ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ഈ ദുഃഖസമയത്ത് കേരളം തമിഴ്‌നാട് ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു.

Advertisment