/sathyam/media/media_files/RPmxrEuzAgQDvCBsEkXV.jpg)
കോട്ടയം: താലൂക്ക് തലത്തില്‍ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര്‍പ്പാക്കാനായി മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്ത് നടത്തിയ കോട്ടയം താലൂക്ക് 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ 95 പരാതികള്‍ക്ക് ഉടനടി പരിഹാരമായി.
മൊത്തം ലഭിച്ച പരാതികള്‍ 326
മുന്‍പ് ലഭിച്ച 202 അപേക്ഷകളില്‍ അദാലത്തിന്റെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെട്ടത് 148 പരാതികളാണ്. ഇതില്‍ 95 എണ്ണത്തിലാണ് ഉടനടി പരിഹാരമുണ്ടായത്. മറ്റ് അപേക്ഷകളില്‍ തുടര്‍നടപടി നിര്‍ദ്ദേശിച്ച് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
അദാലത്ത് ദിവസം കൗണ്ടറിലൂടെ 124 പരാതികള്‍ കൂടി ലഭിച്ചു. മറ്റ് അപേക്ഷകളും തിങ്കളാഴ്ച ലഭിച്ച അപേക്ഷകളും 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി പരാതിക്കാരനെ/അപേക്ഷകനെ രേഖാമൂലം വിവരം അറിയിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അദാലത്ത് ദിവസം ലഭിച്ചത് 124 എണ്ണം
സര്‍വേ, കെട്ടിടത്തിന് നമ്പരിടല്‍, പോക്കുവരവ് ചെയ്യല്‍, അപകടകരമായ മരം മുറിച്ചുമാറ്റല്‍, പെന്‍ഷന്‍ അനുവദിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് കൂടുതല്‍ അപേക്ഷകള്‍ വന്നത്.
അദാലത്തില്‍ മുന്‍പു പരാതി നല്‍കിയവരെയെല്ലാം മന്ത്രിമാര്‍ നേരില്‍ക്കണ്ടു. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us