കണ്ണൂര്‍ : നിരാലംബര്‍ക്ക് അത്താണിയായി, ആശയറ്റവര്‍ക്ക് പ്രതീക്ഷയേകി, ആതുര സേവനത്തിന്റെ തൂവല്‍സ്പര്‍ശവുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തളിപ്പറമ്പ് സി.എച്ച്. സെന്ററിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രവും വര്‍ത്തമാനവും അഭ്രപാളികളിലെത്തുകയാണ്.
കരുണാര്‍ദ്രം എന്ന പേരില്‍ സിനിമാ സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂര്‍, സി.ടി. കബീര്‍ തുടങ്ങിയവര്‍ വേഷമിടുന്ന ഡോക്യുമെന്ററി സി.എച്ച് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ന്യൂറോ റിഹാബിലേഷന്‍ സെന്ററിന്റെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം വീശുന്നു.
കണ്ണൂര്‍ പാര്‍ലിമെന്റംഗം ശ്രീ കെ. സുധാകരന്‍ പ്രകാശനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ഡോ. ഫായിസ് അഹമ്മദ് (എച്ച്ഒഡി, ന്യൂറോ റിഹാബിലിറ്റേഷന്‍ തണല്‍) നജീബ് ബാഖവി എന്നിവര്‍ പ്രസംഗിക്കും.