New Update
/sathyam/media/media_files/2025/12/12/kc-karunagapalli-2025-12-12-18-33-23.jpg)
കൊല്ലം: ക്രിസ്മസ്, പുതുവത്സര, ശബരിമല സീസണില്‍ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി.
Advertisment
സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഒന്നു മുതല്‍ രണ്ട് മിനിട്ട് വരെ സമയക്രമത്തില്‍ സ്റ്റോപ്പേജ് അനുവദിക്കണമെന്നത് യാത്രക്കാരുടേ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
ചാര്‍ലപ്പള്ളി കൊല്ലം, മച്ചിലിപട്ടണം - കൊല്ലം, നരസാപൂര് - കൊല്ലം, ഹസര്‍ സാഹിബ് നാണ്ഡേഡ് - കൊല്ലം, മംഗളൂരു - തിരുവനന്തപുരം നോര്‍ത്ത്, നാഗര്‍ഗോവില്‍ഡ - മഡ്ഗാവ് എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us