കരൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫിന്റെ അട്ടിമറി വിജയം. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു പ്രസിഡന്റായ സ്വതന്ത്രൻ പ്രിന്‍സ് അഗസ്റ്റ്യനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോണ്‍ഗ്രസ്. ടീം യു.ഡി.എഫ് എന്നു പറഞ്ഞു മത്സരിച്ചയാളാണു പ്രിന്‍സെന്നും നേതാക്കള്‍. സ്വതന്ത്രനായി മത്സരിച്ച പ്രിൻസിന്റെ അം​ഗത്വം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വിദ​ഗ്ദ അഭിപ്രായം

New Update
PRINCE

കോട്ടയം: സ്വതന്ത്ര സ്ഥാനാര്‍ഥിയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കി എല്‍.ഡി.എഫ് കരൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതില്‍ ആരോപണവുമായി കോണ്‍ഗ്രസ്. 

Advertisment

സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പ്രിന്‍സ് അഗസ്റ്റ്യനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണു കോണ്‍ഗ്രസ്.


ടീം യു.ഡി.എഫ് എന്നു പറഞ്ഞു മത്സരിച്ചയാളാണു പ്രിന്‍സ് അഗസ്റ്റ്യനെന്നു കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ പ്രചാരണ നോട്ടീസിലും ബോര്‍ഡിലും യു.ഡി.എഫ് എന്നുണ്ട്. യു.ഡി.എഫിന്റെ പ്രചരണ വണ്ടിയില്‍ പ്രിന്‍സുണ്ടായിരുന്നു. 


യു.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി കൂടിയപ്പോള്‍ പ്രിന്‍സ് വോട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനു തെളിവുകളുമുണ്ട്. എന്നിട്ടും പ്രിന്‍സ് അഗസ്റ്റിന്‍ സ്വതന്ത്രനെന്നു പറയുന്നതില്‍ കഴമ്പുണ്ടോയെന്നു തെരെഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കട്ടെ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

 പ്രിന്‍സ് അഗസ്റ്റ്യൻ

സ്വതന്ത്രനായി മത്സരിച്ച പ്രിൻസിന്റെ അം​ഗത്വം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നാണ് വിദ​ഗ്ദ അഭിപ്രായം. സ്വതന്ത്രർക്ക് വിപ്പ് ബാധകല്ലെന്നും മുന്നണി എന്നനിലയ്ക്കുള്ള വിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ ബാധകമല്ലെന്നും വ്യക്തമാണ്. 

പ്രിന്‍സ് അഗസ്റ്റ്യനു പ്രസിഡന്റ് സ്ഥാനം നല്‍കി എല്‍.ഡി.എഫ് കരൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 17 അംഗ ഭരണസമിതിയില്‍ യു.ഡി.എഫില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ഒന്‍പത്, എല്‍.ഡി.എഫില്‍ എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. 

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള യു.ഡി.എഫിലെ തര്‍ക്കം എല്‍.ഡി.എഫ് മുതലെടുക്കുകയായിരുന്നു. പ്രിന്‍സ് ഇടനാട് വെസ്റ്റ് വാര്‍ഡ് പ്രതിനിധിയാണ്. മുമ്പ് രണ്ടു തവണ അംഗമായിരുന്നു.

Advertisment