Advertisment

കരുതലും കൈത്താങ്ങും': ചിറ്റൂര്‍ താലൂക്ക്തല അദാലത്തിന് തുടക്കം

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിന് ചിറ്റൂര്‍ താലൂക്കില്‍ തുടക്കം.  

author-image
ജോസ് ചാലക്കൽ
New Update
M B RAGEHS

പാലക്കാട്: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിന് ചിറ്റൂര്‍ താലൂക്കില്‍ തുടക്കം.  മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുന്നത്. 

Advertisment


കെ. ബാബുഎം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, പാലക്കാട്  ആര്‍.ഡി.ഒ എസ് . ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ സച്ചിന്‍ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിക്കുന്നുണ്ട്.

 

Advertisment