അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 22ന് ​

ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ 11മു​ത​ൽ ഉ​ച്ച​യ്ക്കു ​ശേ​ഷം ര​ണ്ടു​വ​രെ ബാ​ങ്ക് ഓ​ഫീ​സി​ൽ​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക നേ​രി​ട്ടു സ​മ​ർ​പ്പി​ക്കാം.

New Update
1391275-karuvannur-bank-scam.webp

തൃ​ശൂ​ർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​ന​മി​റ​ങ്ങി. 

Advertisment

ഫെ​ബ്രു​വ​രി 22ന് ​മാ​ടാ​യി​ക്കോ​ണം പി.​കെ. ചാ​ത്ത​ൻ​മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. യു​പി സ്കൂ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക.

കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു.  

ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ 11മു​ത​ൽ ഉ​ച്ച​യ്ക്കു ​ശേ​ഷം ര​ണ്ടു​വ​രെ ബാ​ങ്ക് ഓ​ഫീ​സി​ൽ​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക നേ​രി​ട്ടു സ​മ​ർ​പ്പി​ക്കാം.

പി​റ്റേ​ന്നു രാ​വി​ലെ 11മു​ത​ൽ ബാ​ങ്ക് ഒാ​ഫീ​സി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സു​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഒ​ന്പ​തി​നു വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണു പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി.
ബാ​ങ്ക് ന​ട​ത്തി​പ്പി​നാ​യി 13 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ൽ സ​ഹ​ക​ര​ണ​നി​യ​മ​പ്ര​കാ​രം ഏ​ഴു ജ​ന​റ​ൽ, ര​ണ്ടു വ​നി​ത, എ​സ്്സി- എ​സ്ടി ഒ​ന്ന്, 25,000 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ നി​ക്ഷേ​പ​മു​ള്ള അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള പൊ​തു​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന്, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള വ​നി​താ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

Advertisment