കാര്യവട്ടം ക്യാമ്പസിലെ ബിരുദ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തില്‍ പുഴു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
camp

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തില്‍ പുഴു. നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ചോറിനൊപ്പം നല്‍കിയ സാമ്പാറിലാണ് പുഴുവിനെ കിട്ടിയതായി പരാതി വന്നത്.

Advertisment

പുഴുവിനെ കണ്ടെത്തിയതോടെ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ പരിസരത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പാര്‍ നശിപ്പിക്കുകയായിരുന്നു. 

ഭക്ഷണം ഹോസ്റ്റലില്‍ എത്തിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisment