കാര്യവട്ടം ക്യാംപസിൽ റെയിൽവേ ബോഗികളിലെ മാലിന്യം ഉപേക്ഷിച്ചു. തള്ളിയത് 25-ലധികം ലോഡുകൾ. പ്രദേശത്ത് ദുർഗന്ധം രൂക്ഷം. നാട്ടുകാരുടെ പരാതിയിൽ റെയിൽവേക്കെതിരെ കേസെടുക്കും

New Update
railway-waste

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ റെയിൽവേ മാലിന്യം ഉപേക്ഷിച്ചു. ബോഗികളിലെയും പാൻട്രികളിലെയും മാലിന്യങ്ങളാണ് ക്യാമ്പസിൽ തള്ളിയത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന റോഡിൻ്റെ വശങ്ങളിലാണ് ഇത്തരത്തിൽ 25 ലധികം ലോഡ് മാലിന്യം നിക്ഷേപിച്ചത്.

Advertisment

എസി കമ്പാർട്ട്മെൻ്റുകളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകളും റെയിൽ നീർ അടക്കമുള്ള കുടിവെള്ള കുപ്പികളും ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് തള്ളിയത്.

മാലിന്യമുള്ളതിനാല്‍ രൂക്ഷമായ ദുർഗന്ധം കാരണം നാട്ടുകാർ നഗരസഭയിൽ പരാതിപ്പെട്ടു. നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മാലിന്യങ്ങൾ തരംതിരിച്ചു. 

റെയിൽവേക്കെതിരെ കേസെടുക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. കഴക്കൂട്ടം പൊലീസിലും പരാതി നൽകാനാണ് നഗരസഭയുടെ തീരുമാനം.

Advertisment